ഇന്ത്യൻ രൂപയുടെ തകർച്ച ഇന്ന് കൂടുതൽ രൂക്ഷമായി. രാവിലെ വ്യാപാരം തുടങ്ങുന്നതിനോടൊപ്പം തന്നെ മൂല്യം 90.43 എന്ന പുതിയ സർവകാല താഴ്ചയിലെത്തുകയായിരുന്നു.......
ദോഹ:യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ നാല്പതാം വാർഷികാഘോഷങ്ങൾ നാളെ സമാപിക്കുമെന്ന്
മാനേജ്മെന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആറു മാസക്കാലം നീണ്ടു നിന്നആഘോഷങ്ങൾക്കാണ് ഗറാഫ ഇൻഡോർ സ്റ്റേഡിയത്തിൽ വൈകീട്ട് 6 മണി മുതൽ സമാപനമാവുന്നത്.
2025 മെയ് 30ന് ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ചു നടത്തിയ ബ്ലഡ് ഡോണേഷൻ ക്യാമ്പോട് കൂടിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് വനിതകൾക്കായി വെയിറ്റ് ലോസ് മത്സരവും കുട്ടികൾക്ക് ചിത്ര രചനാ മത്സരവും സംഘടിപ്പിച്ചു. ......
ദോഹ: ഖത്തറിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ വാർഷികാഘോഷമായ 'ദേശോത്സവം 2025' ഡിസംബർ 4, 5 തീയതികളിലായി നടക്കും. സൽവാ റോഡിലുള്ള അത്ലൻ ക്ലബ് ഹൗസാണ് കലാമേളയ്ക്ക് വേദിയാവുക.
ദേശോത്സവത്തിന് മുന്നോടിയായി ഡിസംബർ 4 ന് വൈകിട്ട് 7 മണി മുതൽ 'ഫാമിലി ഫൺ ഫെസ്ടും കിഡീസ് കാർണിവലും' നടക്കും. ......
ദോഹ: ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അവാർഡ് ഫോർ ഡിസ്ടിങ്ങീഷ്ട് അക്കാദമിക് പെർഫോർമൻസ് 2025 മത്സരത്തിൽ ഖത്തറിലെ ആറു അധ്യാപകരും രണ്ടു പൊതുവിദ്യാലയങ്ങളും പുരസ്കാരം നേടി. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന പുരോഗതിയും, സ്ഥാപന-വ്യക്തി തലത്തിൽ ലഭിക്കുന്ന നേട്ടങ്ങൾക്കുമുള്ള ബഹുമതിയാണ് ഈ പുരസ്കാരങ്ങൾ.
1998ൽ യു.എ.ഇയിൽ ആരംഭിച്ച ഈ അവാർഡ്, മേഖലയിലെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ പുരസ്കാരങ്ങളിൽ ഒന്നാണ്.ഈ വർഷം ഖത്തറിന്റെ പങ്കാളിത്തം വിവിധ വിഭാഗങ്ങളിൽ വിജയകരമായി. ......
ദോഹ : റഷ്യ–ഉക്രെയിൻ യുദ്ധവുമായി ബന്ധപ്പെട്ട് 115 കുട്ടികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാനായത് ഖത്തറിന്റെ വലിയ മാനവിക ഇടപെടലാണെന്ന്
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് മുഹമ്മദ് അൽ ആൻസാരി.യു.എസ് പ്രസിഡന്റിന്റെ പദ്ധതിയും, യുദ്ധവിരാമത്തെ പിന്തുണക്കുന്ന അമേരിക്കയുടെ നിലപാടും ഖത്തർ വിശ്വാസത്തോടെ കാണുന്നതായി അദ്ദേഹം വ്യക്തമാക്കി. ......
ദോഹ: ഏറ്റവും പിന്നോക്ക രാജ്യങ്ങളേക്കുറിച്ചുള്ള ഉയർന്നതല യോഗം ചൊവ്വാഴ്ച ദോഹയിൽ ആരംഭിച്ചു. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ ഭരണസമിതി ചെയർമാൻ ഹീ ശൈഖ് താനി ബിൻ ഹമദ് അൽ താനി ഉൾപ്പെടെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.
“വികസന രാജ്യങ്ങൾക്ക് വലിയ വെല്ലുവിളികൾ നേരിടുന്ന നിർണായക ഘട്ടമാണ് ഇത്. ......
ദോഹ: ഡിസംബർ 1-ന് ആരംഭിച്ചഫിഫ അറബ് കപ്പ് റിപ്പോർട്ട് ചെയ്യാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1,154 മാധ്യമപ്രതിനിധികളാണ് പങ്കെടുക്കുന്നത്.അൽ ബൈത് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിനും ഖത്തർ-പാലസ്തീൻ മത്സരത്തിനും 641 ഓളം ബ്രോഡ്കാസ്റ്റ് പ്രതിനിധികളും ഫോട്ടോഗ്രാഫർമാരും പങ്കെടുത്തു. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന സിറിയ–ടുണീഷ്യ മത്സരം 157 മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്തു.
ടൂർണമെന്റിന്റെ മെയിൻ മീഡിയ സെൻറർ, ഖത്തർ നാഷണൽ കൺവെൻഷൻ സെൻററിൽ പ്രവർത്തനം ആരംഭിച്ച് 345 മാധ്യമപ്രതിനിധികൾക്ക് seamless സേവനം നൽകി. ......
ദോഹയിലെ കലാ-സാഹിത്യാസ്വാദകരെയും സാംസ്കാരിക പ്രവർത്തകരെയുമെല്ലാം പങ്കെടുപ്പിച്ച് ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോൽസവത്തിന് ഇന്ന് തുടക്കമാവുമെന്ന് സംഘാടകർ അറിയിച്ചു.
പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ പ്രൊഫ. കെ. ......
തിരുവനന്തപുരം: കേരളത്തിൽ ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കുന്നെന്ന് റിപ്പോർട്ട്. കഴിഞ്ഞ 11 മാസത്തിനിടെ സംസ്ഥാനത്ത് എലിപ്പനിബാധ മൂലമുള്ള മരണം 356 ആയി ഉയർന്നു. ......